Posts

Showing posts from July, 2016

എന്റെ സ്വന്തം അഭയം

കഴിഞ്ഞ ലക്കം "Interiors  &  exteriors" മാസികയിൽ  വന്ന അഭയം എന്ന വീട് എന്റേതുമാണ്. തന്റെ വീടിനെകുറിച്ചുള്ള സ്വപ്നങ്ങളും അതു യാഥാർഥ്യമാക്കിയതിന്റെ പിന്നിലെ ആഹ്ലാദവും അച്ഛൻ ആ കവർ സ്റ്റോറിയിൽ പങ്കുവെച്ചു. K.G .S  അങ്കിൾ , ഗോപിയേട്ടൻ എന്നിവർ  അവരുടെ വീടനുഭവത്തെ മനോഹരമായി  എഴുതി. വീടിന്റെ സാങ്കേതിക  വശം എൻജിനീയർ ബിജു വ്യക്തമാക്കി. 5 വയസ്സ് മുതൽ  ഞാൻ കാണുന്ന , ഞാൻ വളർന്ന ഈ വീടിനെകുറിച്ചു എഴുതാൻ എന്നോട് അച്ഛൻ  ആവശ്യപ്പെട്ടപ്പോൾ എന്റെ മനസ്സിൽ ഓടിയെത്തിയത് വേറിട്ട ചില ചിന്തകളായിരുന്നു. ഏറെക്കാലം ( പഠിത്തം കഴിയുന്നത്  വരെ) ഇതു എനിക്കൊരു സാധാരണ വീട് മാത്രമായിരുന്നു. അച്ഛനും അമ്മയും ഞാനും താമസിക്കുന്ന എല്ലാവർക്കും  പോലെയുള്ള ഒരു വീട്. ഈ വീടിനെ എനിക്കു ഏറ്റവും പ്രസക്തമാക്കിയത് അതിന്റെ നിർമിതിയിലുള്ള പുതുമയോ സാങ്കേതിക മേന്മയോ ദിവസം മുഴുവൻ വീടിനെ തണുപ്പിക്കുന്ന വായുസഞ്ചാരമോ ഒന്നും ആയിരുന്നില്ല , മറിച്ചു ആ ചുവരുകൾക്കുള്ളിൽ താമസിക്കുന്ന  ജീവനുകൾ ആയിരുന്നു- എന്റെ ...