Posts

Showing posts from December, 2020

Le ballon rouge

എനിക്ക് നാലോ അഞ്ചോ വയസ്സുള്ളപ്പോൾ ആണ് "ദി റെഡ് ബലൂൺ " കാണുന്നത്.  ഏകദേശം 30 കൊല്ലങ്ങൾക്കു  ശേഷം ഇപ്പോഴ്  മനസ്സിൽ ഓര്മയുള്ളതു ഒരു കുട്ടിയും  അവന്റെ കൂടെ കളിക്കുന്ന ഒരു ബലൂണും ആണ്. ഈയെടെ ആ സിനിമ ഒന്ന് കൂടെ കണ്ടു. എന്റെ 5 വയസ്സുള്ള മോളും ഉണ്ടായിരുന്നു  കൂടെ. ബലൂണും കുട്ടിയും തമ്മിലുള്ള കളികൾ അവൾ രസിച്ചിരുന്നു കണ്ടു. പ്രായഭേദമന്യേ തങ്ങളുടേതായ രീതിയിൽ എല്ലാവര്ക്കും ആസ്വദിക്കാൻ അവസരമൊരുക്കുന്ന  ഇത് പോലെയുള്ളവ അല്ലെ ക്ലാസിക് സിനിമകൾ. Le ballon rouge - 1956 ഇൽ    Albert Lamorisse  സൃഷ്‌ടിച്ച 35  മിനിറ്റ് ദൈർഖ്യമുള്ള ഒരു ഫ്രഞ്ച് ഷോർട് ഫിലിം ആണ് "ദി റെഡ് ബലൂൺ".  രാവിലെ സ്കൂളിലേക്ക് പോകുമ്പോൾ pascal എന്ന ഒരു കുട്ടിക്ക് കിട്ടുന്ന കാറ്റു നിറഞ്ഞ  ഒരു ചുവന്ന ബലൂണ്. ആ ബലൂണിനു അതിന്റേതായ ഒരു മനസ്സും. പിന്നീട് പാസ്ക്കലും  ബലൂണും തമ്മിലുള്ള കൂട്ടും കളികളും കുസൃതിയും പിണക്കങ്ങളും നമ്മളെ കണ്ണിമ വെട്ടാതെ  പിടിച്ചിരുത്തും. പാസ്കലിന്റെ ദിവസങ്ങൾ എപ്പോഴുംബലൂണിന്റെ  കൂടെ ആണ്. സ്കൂളിലും  വീട്ടിലും പള്ളിയിലും വഴികളിലും എല്ലാം ബലൂൺ പാസ്കലിനെ സന്തോഷിപ്പിക്കുന്നു.  മറ്റു കുട്ടികൾക്ക് ഇവരോട് അസൂയ ത