Le ballon rouge

എനിക്ക് നാലോ അഞ്ചോ വയസ്സുള്ളപ്പോൾ ആണ് "ദി റെഡ് ബലൂൺ " കാണുന്നത്.  ഏകദേശം 30 കൊല്ലങ്ങൾക്കു  ശേഷം ഇപ്പോഴ്  മനസ്സിൽ ഓര്മയുള്ളതു ഒരു കുട്ടിയും  അവന്റെ കൂടെ കളിക്കുന്ന ഒരു ബലൂണും ആണ്. ഈയെടെ ആ സിനിമ ഒന്ന് കൂടെ കണ്ടു. എന്റെ 5 വയസ്സുള്ള മോളും ഉണ്ടായിരുന്നു  കൂടെ. ബലൂണും കുട്ടിയും തമ്മിലുള്ള കളികൾ അവൾ രസിച്ചിരുന്നു കണ്ടു. പ്രായഭേദമന്യേ തങ്ങളുടേതായ രീതിയിൽ എല്ലാവര്ക്കും ആസ്വദിക്കാൻ അവസരമൊരുക്കുന്ന  ഇത് പോലെയുള്ളവ അല്ലെ ക്ലാസിക് സിനിമകൾ.

Le ballon rouge - 1956 ഇൽ  Albert Lamorisse സൃഷ്‌ടിച്ച 35  മിനിറ്റ് ദൈർഖ്യമുള്ള ഒരു ഫ്രഞ്ച് ഷോർട് ഫിലിം ആണ് "ദി റെഡ് ബലൂൺ".  രാവിലെ സ്കൂളിലേക്ക് പോകുമ്പോൾ pascal എന്ന ഒരു കുട്ടിക്ക് കിട്ടുന്ന കാറ്റു നിറഞ്ഞ  ഒരു ചുവന്ന ബലൂണ്. ആ ബലൂണിനു അതിന്റേതായ ഒരു മനസ്സും. പിന്നീട് പാസ്ക്കലും  ബലൂണും തമ്മിലുള്ള കൂട്ടും കളികളും കുസൃതിയും പിണക്കങ്ങളും നമ്മളെ കണ്ണിമ വെട്ടാതെ  പിടിച്ചിരുത്തും. പാസ്കലിന്റെ ദിവസങ്ങൾ എപ്പോഴുംബലൂണിന്റെ  കൂടെ ആണ്. സ്കൂളിലും  വീട്ടിലും പള്ളിയിലും വഴികളിലും എല്ലാം ബലൂൺ പാസ്കലിനെ സന്തോഷിപ്പിക്കുന്നു.  മറ്റു കുട്ടികൾക്ക് ഇവരോട് അസൂയ തോന്നുകയും അവർ ബലൂണിനെ തട്ടിപ്പറിക്കുകയും പിന്നീട് അടി പിടിക്ക് ഒടുവിൽ ഒരു കുട്ടി ബലൂണിനെ എറിഞ്ഞിട്ടു ചവിട്ടിപൊട്ടിക്കുകയും ചെയ്യുന്നു.. ദുഖിതനായ പാസ്കലിനെ നഗരത്തിലുള്ള ബലൂണുകളെല്ലാം കൂടെ പൊക്കിയെടുത്തു പറത്തിക്കൊണ്ട് പോകുന്നതോടെ സിനിമ അവസാനിക്കുന്നു..

ഈ സിനിമയ്ക്കു പല മാനങ്ങളും സിനിമ ആസ്വാദകർ കൊടുത്തിട്ടൂണ്ട്. രണ്ടാം ലോക മഹായുദ്ധത്തിനു ശേഷം ഇരുണ്ട നശിച്ച ദുഖിതയായ പാരീസ് നഗരത്തിലെ ഒരു കുട്ടിക്ക് കിട്ടുന്ന ഒരു പ്രതീക്ഷ ആണ് പ്രസന്നമായ ഈ ചുവന്ന ബലൂൺ. പിന്നീട് നശിപ്പികപെട്ടതിനു ശേഷം ആബലൂണിന്റെ  ആത്മാവ് മറ്റു ബലൂണുകളിലേക്കു പടരുന്നതായും അത് chrstianity യുടെ ഒരു ഭാഗമായും പലരും വിലയിരുത്തിയിട്ടുണ്ട്.. എന്നാലും ഈ സിനിമയിൽ നിറഞ്ഞു നില്കുന്നത് നിഷ്കളങ്കതയും ഒരു കുട്ടിയുടെ കാഴ്ചപ്പാടിൽ എല്ലാം മാജിക്കൽ ആയി തോന്നുന്നതും തന്നെയാണ്.

1956 ലെ ഒറിജിനൽscreenplay  ഓസ്‌കാറും  cannes ഇലെ golden palm അവാർഡും ഉൾപ്പടെ നിരവധി സമ്മാനങ്ങൾ വാങ്ങിക്കൂട്ടിയ ഈ സിനിമ എല്ലാവരും കണ്ടിരിക്കേണ്ട ഒന്നാണെന്ന് തീർച്ച...






Comments

Popular posts from this blog

My weekend adventure

The white beauty................

Padayani- An unforgettable experience