Le ballon rouge
എനിക്ക് നാലോ അഞ്ചോ വയസ്സുള്ളപ്പോൾ ആണ് "ദി റെഡ് ബലൂൺ " കാണുന്നത്. ഏകദേശം 30 കൊല്ലങ്ങൾക്കു ശേഷം ഇപ്പോഴ് മനസ്സിൽ ഓര്മയുള്ളതു ഒരു കുട്ടിയും അവന്റെ കൂടെ കളിക്കുന്ന ഒരു ബലൂണും ആണ്. ഈയെടെ ആ സിനിമ ഒന്ന് കൂടെ കണ്ടു. എന്റെ 5 വയസ്സുള്ള മോളും ഉണ്ടായിരുന്നു കൂടെ. ബലൂണും കുട്ടിയും തമ്മിലുള്ള കളികൾ അവൾ രസിച്ചിരുന്നു കണ്ടു. പ്രായഭേദമന്യേ തങ്ങളുടേതായ രീതിയിൽ എല്ലാവര്ക്കും ആസ്വദിക്കാൻ അവസരമൊരുക്കുന്ന ഇത് പോലെയുള്ളവ അല്ലെ ക്ലാസിക് സിനിമകൾ. Le ballon rouge - 1956 ഇൽ Albert Lamorisse സൃഷ്‌ടിച്ച 35 മിനിറ്റ് ദൈർഖ്യമുള്ള ഒരു ഫ്രഞ്ച് ഷോർട് ഫിലിം ആണ് "ദി റെഡ് ബലൂൺ". രാവിലെ സ്കൂളിലേക്ക് പോകുമ്പോൾ pascal എന്ന ഒരു കുട്ടിക്ക് കിട്ടുന്ന കാറ്റു നിറഞ്ഞ ഒരു ചുവന്ന ബലൂണ്. ആ ബലൂണിനു അതിന്റേതായ ഒരു മനസ്സും. പിന്നീട് പാസ്ക്കലും ബലൂണും തമ്മിലുള്ള കൂട്ടും കളികളും കുസൃതിയും പിണക്കങ്ങളും നമ്മളെ കണ്ണിമ വെട്ടാതെ പിടിച്ചിരുത്തും. പാസ്കലിന്റെ ദിവസങ്ങൾ എപ്പോഴുംബലൂണിന്റെ ...